ആറാട്ടുപുഴ: മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ കുന്നേൽ വീട്ടിൽ മുരുകനാണ് (45) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കണ്ടല്ലൂർ തെക്ക് കല ജങ്ഷന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പൊന്നമ്മാൾ.