കല്ലറ: ശ്രീനിവാസിൽ (വലിയക്കടവിൽ) വി.ഇ. നീലകണ്ഠൻ നായർ-93 (റിട്ട. അധ്യാപകൻ, ആയാംകുടി എച്ച്.എസ്.എസ്) നിര്യാതനായി. പാണ്ഡവർകുളങ്ങര ഭഗവതിക്ഷേത്രം മുൻ മാനേജറും കല്ലറ ശ്രീഗുരുനാഥ ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമാണ്. ഭാര്യ: ചേർത്തല ഇറങ്ങുംതോട് കുടുംബാംഗം പരേതയായ സുശീലദേവി. മക്കൾ: ഗോപകുമാർ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ശ്രീകല, ശ്രീകുമാർ(കടുത്തുരുത്തി ഗവ. വി.എച്ച്.എസ്.എസ്). മരുമക്കൾ: വൃന്ദ (ആനിക്കാട്), രാജഗോപാൽ (ചുങ്കം, കോട്ടയം -കെ.എസ്.എഫ്.ഇ റിട്ട. മാനേജർ), അനിത നെടുമങ്ങാട് (ജില്ല മൃഗസംരക്ഷണ വകുപ്പ്, കോട്ടയം).