പള്ളുരുത്തി: ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്കൂൾ റിട്ട. അധ്യാപിക സെലിൻ ജോസഫ് (86) നിര്യാതയായി. നസ്രത്ത് കൊച്ചേരി കുടുംബാംഗമാണ്. ഭർത്താവ്: പോത്തംപള്ളി ജോസഫ് (പെരുമ്പടപ്പ് സെന്റ് ആന്റണീസ് യു.പി സ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: ഓബർലിൻ ജോസഫ് (റിട്ട. ജില്ല എക്സിക്യൂട്ടിവ് ഓഫിസർ, ലേബർ ഡിപ്പാർട്ട്മെന്റ്), മേരി ഹെർമിൻ (അക്വിനാസ് കോളജ്, ഇടക്കൊച്ചി). മരുമക്കൾ: എം.എക്സ്. ജിജിമോൾ (റിട്ട. പ്രധാനാധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ, ചുള്ളിക്കൽ), ജോസഫ് ജോൺ (റിട്ട. സൂപ്രണ്ട്, അക്വിനാസ് കോളജ്, ഇടക്കൊച്ചി).