മുനമ്പം: മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മുനമ്പം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ‘ആൽവിൻ’ എന്ന ബോട്ടിലെ തൊഴിലാളി തമിഴ്നാട് കോടിമുനൈ സ്വദേശി പെൻസ്ഗ്രേഷിനെയാണ് (38) ശനിയാഴ്ച പുലർച്ച കാണാതായത്. ശക്തമായ കാറ്റിലും തിരയിലും ബോട്ട് ആടിയുലഞ്ഞതിനെ തുടർന്ന് ഇയാൾ തെറിച്ചുവീഴുകയായിരുന്നു. ശ്രീനാരായണപുരം അഞ്ചങ്ങാടി കടപ്പുറത്തിന് പടിഞ്ഞാറുഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.