കൊച്ചി: തിരുവനന്തപുരം പൊതുജനം ലെയിൻ പരേതനായ മൂവാറ്റുപുഴ എ.ജെ. മൊഹിയുദ്ദീൻ കുഞ്ഞിന്റെ ഭാര്യ നഫീസ ബീവി (87) നിര്യാതയായി. കുവൈത്ത് ഇന്ത്യൻ സ്കൂൾ റിട്ട. ഉദ്യോഗസ്ഥയാണ്. ചിറയിൻകീഴ് ചക്കുവിളാകം കുടുംബാംഗമാണ്. മക്കൾ: ഡോ.നജീബ് മൊഹിയുദ്ദീൻ (നോർത്ത് വെസ്റ്റ് ഹോസ്പിറ്റൽ ഷികാഗോ), സനിയ അബ്ദുൽ ജലീൽ, നബീൽ മൊഹിയുദ്ദീൻ (എക്കണോമിക് ടൈംസ്, ന്യൂഡൽഹി). മരുമക്കൾ: താര, ഡോ.കെ.എസ്. അബ്ദുൽ ജലീൽ, ഷിബ്റീൻ.