അരൂർ: വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മുരിക്കുംതറ ജയകുമാർ (52) മരിച്ചു. 2019 ഡിസംബർ 10ന് ചന്തിരൂരിലായിരുന്നു അപകടം. കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെതുടർന്ന് പോസ്റ്റിൽനിന്നുള്ള സർവിസ് വയർ കട്ട് ചെയ്ത സമയത്ത് ഷോക്കേറ്റ് താഴെവീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കുശേഷം വീട്ടിലെ പരിചരണത്തിൽ ഇരിക്കവേയാണ് അന്ത്യം. ഭാര്യ: ഷീബ. മക്കൾ: പ്രണവ്, പ്രജീഷ.