ആറാട്ടുപുഴ: കണ്ടല്ലൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള തെക്കേതയ്യിൽ ദേവിലാലാണ് (31) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: സരസ്വതി. ഭാര്യ: രേഷ്മ. മക്കൾ: ദിൽഷ ദേവൻ, ദക്ഷാ ദേവൻ.