തിരൂരങ്ങാടി: കാണാതായ വയോധികനെ കടലുണ്ടിപ്പുഴയുടെ കാര്യാട് കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദാണ് (72) മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ശനിയാഴ്ച വൈകീട്ട് 4.30ഓടെ കാര്യാട് കടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സൈഫുന്നിസ.