കരിങ്കല്ലത്താണി: തൂത തെക്കേപ്പുറം കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. കൂരിക്കാടൻ മുറത്ത്, നൗഫറ ദമ്പതികളുടെ മകൻ നജാഹ് (15) ആണ് മരിച്ചത്. താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥിയായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. കൂട്ടുകാരോടൊപ്പം പുഴയിലേക്ക് പോയ നജാഹ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഉടൻ പുറത്തെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: നാജിഹ്, നജീഹ്.