ദോഹ: ആലപ്പുഴ കൈനകരി സ്വദേശി ഖത്തറിൽ നിര്യാതനായി. മുണ്ടപ്പള്ളി തോമസ് എന്ന തൊമ്മിച്ചനാണ് (69) ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഖത്തറിലെ ടഡ്മൂർ റൂഫ്സ് ആൻഡ് പൂൾസിൽ എക്സിക്യൂട്ടിവ് മാനേജറായിരുന്നു. ഭാര്യ: കോഴഞ്ചേരി കാട്ടൂർ മുണ്ടേത്ത് കുടുംബാംഗമായ സാറു തോമസ് (ഓമന). മക്കൾ: ടെസു, ടിനു, തനു (മൂന്നുപേരും ദോഹയിൽ). മരുമകൾ ദീപ നടുവത്തുശേരി. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.