ചെങ്ങന്നൂർ: എം.സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി പറയനക്കുഴി ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലിയൂർ പേരിശേരിയിൽ കൈപ്പള്ളിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് മധുര അരുൾദാസ്പുരം തത്തനേരി അയ്യനാർ സ്ട്രീറ്റിൽ സെൽവരാജിന്റെ മകൻ എസ്. രാജനാണ് (രാജേഷ് -34) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. മീൻ വിൽപനക്കാരനായ രാജൻ, കച്ചവട ആവശ്യവുമായി യാത്രചെയ്യുകയായിരുന്നു. പ്രാവിൻകൂടിന് സമീപം സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്കുമായാണ് കുട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രാജേഷിന്റെ തലക്ക് ഗുരുതര പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂർ പൊലീസ് നടപടി സ്വീകരിച്ചു.