വാഴക്കുളം: വടക്കുംപറമ്പിൽ (ചൊള്ളാമഠം) പരേതനായ വി.എം. ചാക്കോയുടെ ഭാര്യ മേരി (89) നിര്യാതയായി. പെരിങ്ങഴ നീരോലിക്കൽ (മൂലാനിക്കൽ) കുടുംബാംഗമാണ്. മക്കൾ: വി.സി. മാത്യു (റിട്ട. അധ്യാപകൻ, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്, വാഴക്കുളം), ജയിംസ് വി. ലിയോ (റിട്ട. മാനേജർ, എച്ച്.ഡി.എഫ്.സി, എറണാകുളം), ഡോ. ഫ്രാൻസിസ് വി. ജയിംസ് (ആർ.സി.സി, തിരുവനന്തപുരം), ജോർജ് വി. ജയിംസ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), സ്റ്റാൻലി ജയിംസ് (ചാർട്ടേഡ് അക്കൗണ്ടൻറ്, സാജു ആൻഡ് കമ്പനി, എറണാകുളം). മരുമക്കൾ: ലിസി ജോസഫ്, റോസിലി ജോൺ (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയ, എറണാകുളം), ഡോ. അനിത മാത്യൂസ് (ആർ.സി.സി, തിരുവനന്തപുരം), ബീന മൈക്കിൾ (റിട്ട. ഡിവിഷനൽ എൻജിനീയർ, ബി.എസ്.എൻ.എൽ), ഡോ. ലെൻസി തോമസ് (അസി. ഡയറക്ടർ, കൃഷി വകുപ്പ്, പാമ്പാടി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.