കൂത്താട്ടുകുളം: കാക്കൂർ കാഞ്ഞിരപ്പിള്ളി മനയ്ക്കൽ പരേതനായ കെ.ആർ. ശക്തിധരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ സുഭദ്ര അന്തർജനം (81) നിര്യാതയായി. അങ്കമാലി പുളിയനം വടക്കുംകര ഓതിക്കൻമന കുടുംബാംഗമാണ്. മക്കൾ: അനിൽ എസ്. നമ്പൂതിരിപ്പാട് (ശ്രീഭദ്ര ഏജൻസീസ്, മൂവാറ്റുപുഴ), കെ.എസ്. സുഷ (റിട്ട. അധ്യാപിക). മരുമക്കൾ: എം.എൻ. പ്രസീദ (മൂർത്തിയേടത്തുമന ശ്രീകൃഷ്ണപുരം, പാലക്കാട് മമംഗലം ഹൈസ്കൂൾ അധ്യാപിക), പരേതനായ കാടാമ്പുഴ പുന്നപ്പുറത്ത് പരമേശ്വരൻ നമ്പൂതിരി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പിള്ളിമന വീട്ടുവളപ്പിൽ.