ഫോർട്ട്കൊച്ചി: ചവിട്ടുനാടക കലാകാരൻ ഫോർട്ട്കൊച്ചി വെളി പാറേക്കാട്ടിൽ പി.എസ്. പീറ്റർ (77) നിര്യാതനായി. പുരുഷന്മാർ സ്ത്രീവേഷങ്ങൾ ചെയ്തിരുന്ന കാലത്ത് ജ്ഞാനസുന്ദരി എന്ന ചവിട്ടുനാടകത്തിൽ ജ്ഞാനസുന്ദരിയെ അവതരിപ്പിച്ച് പ്രശസ്തനായി. പിന്നീട് കാറൾസ്മാൻ, മഹാഭാരത യുദ്ധത്തിന്റെ നാന്ദി, യാക്കോബും പുത്രന്മാരും, അലക്സ്റ്റോൺ തുടങ്ങി വിവിധ ചവിട്ടുനാടകങ്ങളിൽ അഭിനയിച്ചു. ഭാര്യ: മേഴ്സി. മക്കൾ: ഫ്രാൻസിസ്, ജെൽത്രൂദ്, സ്റ്റെല്ല. മരുമക്കൾ: നിക്സൺ, കുഞ്ഞുമോൻ, വിപിത.