കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മറ്റക്കുഴിയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിങ്ങാച്ചിറ ഇരുമ്പനം ചിത്തിരയിൽ ബാലന്റെ മകൻ വിനീതാണ് (31) മരിച്ചത്. ശനിയാഴ്ച രാവിലെ ആറരക്ക് മറ്റക്കുഴി ഷാപ്പുംപടി ഭാഗത്തായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ വിനോദയാത്രക്ക് പോകവേയാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഇരുമ്പനം പൊതുശ്മശാനത്തിൽ.