ഇടപ്പള്ളി: കൊച്ചി സ്പെഷ്യൽ എക്കണോമിക് സോൺ മംഗളൂരു അസിസ്റ്റന്റ് ഡെവലപ്മെന്റ് കമീഷണർ സൗമ്യ സി. മോഹൻ (41) നിര്യാതയായി. പെരുമ്പാവൂർ വെങ്ങോല ചിറക്കോടത്ത് സി.ടി. മോഹനന്റെയും ശ്യാമളയുടെയും മകളാണ്. ഇടപ്പള്ളി നോർത്ത് വട്ടേക്കുന്നം വലിയപറമ്പിൽ വിശ്വനാഥന്റെയും അജിതയുടെയും മകൻ പ്രശാന്താണ് ഭർത്താവ്. മകൻ: പ്രണവ് എസ്. പ്രശാന്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ.