മലപ്പുറം: കോണോംപാറ സ്വദേശിയും പരേതനായ പി.കെ. അബ്ദുല്ല മുസ്ലിയാരുടെ മകനുമായ പി.കെ. ഉബൈദുല്ല ഫൈസി (70) നിര്യാതനായി. 48 വർഷമായി കണ്ണൂർ ജില്ലയിലെ പാനൂർ പുത്തൂർ പള്ളിയിലെ ഇമാമാണ്. പരേതനായ കാടേരി അബുൽ കമാൽ മുസ്ലിയാരുടെ മകൾ മൈമൂന ഹജ്ജുമ്മയാണ് മാതാവ്. ഭാര്യ: ആയിശ പാതിരമണ്ണ. മക്കൾ: ഉമ്മുസലമ, സ്വാലിഹ് വാഫി, ഹസൻ ഫൈസി (റഹീമിയ്യ കോളജ്, വാണിയംകുളം), സഈദ് ഹുദവി (തൂത ഇസ്ലാമിക് അക്കാദമി), ശറഫുന്നിസ. മരുമക്കൾ: ഇൽയാസ് ഫൈസി ആലത്തൂർ പടി, പരേതനായ അബ്ദുല്ല പെരിമ്പലം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ ഖാസിമി (പ്രിൻസിപ്പൽ, കുണ്ടുർ മർകസ്), അബ്ദുല്ലത്തീഫ് ഫൈസി (സുന്നി മഹൽ, മലപ്പുറം), ഫാത്തിമ (ദുബൈ), ഖാസിമുൽ ഖാസിമി (മജ്ലിസുത്തൗഹീദ്, പൂവാട്ടുപറമ്പ്), പരേതനായ അബ്ദുൽ ഹകീം. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ബശീറലി ശിഹാബ് തങ്ങൾ, പി. ഉബൈദുല്ല എം.എൽ.എ, അബ്ദുസ്സമദ് പൂക്കോട്ടൂർ, പുത്തനഴി മൊയ്തീൻ ഫൈസി തുടങ്ങിയവർ സന്ദർശിച്ചു.