ആക്കോട്: പള്ളിത്താഴത്ത് താമസിക്കുന്ന സി.കെ. അഹമ്മദ്കുട്ടി (വിച്ചാന് -81) നിര്യാതനായി. ആക്കോട് ചണ്ണയിൽ മസ്ജിദുൽ ഹുദാ പ്രസിഡന്റ്, ആക്കോട് ചീരക്കോളിൽ കുടുംബ സമിതി പ്രസിഡന്റ്, മാവൂർ ഐഡിയൽ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, മസ്ജിദ് പ്രസിഡന്റ്, കുറ്റിക്കാട്ടൂർ മസ്ജിദുൽ ഹിറ ഭാരവാഹി തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദലി, താജീബ് അലി, സൈനബ. മരുമക്കൾ: ആലിക്കോയ പയ്യാനക്കൽ, ശബാന, റമീസ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ഉമ്മത്തിക്കുട്ടി, കുൽസുമ്മു, സൈനബ, പരേതയായ ഫാത്തിമ.