അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ വെളിയിൽ ആന്റണി - ലൂസി ദമ്പതികളുടെ മകൻ ജിജോ ആന്റണിയാണ് (16) മരിച്ചത്. തലക്കും കരളിനും ഗുരുതര പരിക്കേറ്റ ജിജോക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന വടക്കേറ്റത്ത് റെയ്നോൾഡിന്റെ മകൻ ക്രിസ്റ്റ്യാനോയും (15) എറണാകുളത്ത് ചികിത്സയിലാണ്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ച ജിജോ.