ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് മൃഗാശുപത്രിയിലെ ഫീൽഡ് ഓഫിസർ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപത്തെ മൃഗാശുപത്രിയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി കോലുകുളങ്ങര രാജീവ്കുമാർ (55) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ രാജീവ് കുമാറിനെ സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 25 വർഷത്തോളമായി ചങ്ങരംകുളം മേഖലയിൽ മൃഗസംരക്ഷണ വിഭാഗം ജീവനക്കാരനായിരുന്നു. ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ശ്യാമ. മകൻ: ജയകൃഷ്ണൻ.