നിലമ്പൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. വഴിക്കടവ് കെട്ടുങ്ങൽ കടവത്ത് മൂസാൻ കുട്ടി (58) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.20 ന് വടപുറത്താണ് സംഭവം. വേങ്ങരയിൽ നിന്ന് വഴിക്കടവിലേക്ക് വരികയായിരുന്ന അസ്മാസ് ബസ് വടപുറത്ത് എത്തിയപ്പോഴാണ് ഇയാൾ കുഴഞ്ഞ് വീണത്. ബസ് ഉടൻ നിലമ്പൂർ സ്റ്റാൻഡിൽ എത്തിച്ച് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: ഫിറോസ് ബാബു, സാദിഖ് അലി, സബ്രീന, ഹസീന. മരുമക്കൾ: ഇല്യാസ്, നൗഷാദ്, ഷംന.