പാലാ: നാഗസ്വര വാദ്യകലാകാരൻ ചെത്തിമറ്റം ശാന്തിഭവനിൽ ബാലകൃഷ്ണപ്പണിക്കർ (റിട്ട. ദേവസ്വം ബോർഡ് -96) നിര്യാതനായി. കിടങ്ങൂർ ബാലകൃഷ്ണപ്പണിക്കർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കിടങ്ങൂർ വല്യവാര്യത്ത് നീലകണ്ഠവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. എട്ട് പതിറ്റാണ്ടായി നാഗസ്വര വാദ്യകലയുടെ ഉപാസകനായിരുന്നു. നിരവധി ക്ഷേത്രങ്ങളിലെ ഉത്സവത്തിൽ സ്ഥിരം വാദകനായിരുന്നു. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: സതീഷ് കുമാർ (റിട്ട.കെ.എസ്.ആർ.ടി.സി), സുരേഷ് കുമാർ (കിസ്കോ, പാലാ). മരുമക്കൾ: ആർ. രാധ (റിട്ട.പോസ്റ്റൽ ഡിപ്പാർട്മെന്റ്), ചന്ദ്രിക.