കൊച്ചി: എറണാകുളം പുല്ലേപ്പടിയിലെ സ്ഥിരതാമസക്കാരനും നിലവിൽ കാക്കനാട് ചിറ്റേത്തുകര ട്രിനിറ്റി ഫ്ലാറ്റിൽ താമസിക്കുകയും ചെയ്യുന്ന എടവനക്കാട് വലിയ വീട്ടിൽ മുഹമ്മദിന്റെ മകൻ വി.എം. അബ്ദുല്ല നിര്യാതനായി. കെ.എഫ്.സി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജറാണ്.
ഭാര്യ: റംല (കൊച്ചി മുൻ മേയർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകളാണ്). മക്കൾ: വിനീത, ഡോ. വിജീത (ദുബൈ). മരുമക്കൾ: വി.എച്ച്. മുഹമ്മദ് (റിട്ട. ഇലക്ട്രിക്കൽ ഇൻസ്പെപെക്ടർ), സലിം ശരീഫ് (ബിസിനസ് - ദുബൈ).
സഹോദരങ്ങൾ: പ്രഫ. അലിക്കുഞ്ഞ്, അബ്ബാസ്, കൊച്ചയിഷ, കൊച്ചാമി, സുലേഖ. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ചിറ്റേത്തുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.