കുറ്റിപ്പുറം: സി.പി.ഐ കുറ്റിപ്പുറം മണ്ഡലം മുന്‍ സെക്രട്ടറിയും ദീര്‍ഘകാലം പാര്‍ട്ടി ജില്ല കമ്മിറ്റി അംഗമായിരുന്ന കെ. നാരായണന് മാസ്റ്റര്‍ (85) നിര്യാതനായി. പന്നിയൂര്‍ കുണ്ടുഴി കുടുംബാംഗമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലയിലെ ആദ്യകാല നേതാവാണ്. അഖിലേന്ത്യ കിസാന്‍സഭ, എ.ഐ.ടി.യു.സി ഡിപ്പാര്‍ട്ടുമെന്റല്‍ സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ജില്ല ഭാരവാഹിയായും പാര്‍ട്ടി മലപ്പുറം ജില്ല എക്സിക്യൂട്ടീവ് അംഗമായും എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. കലാസാംസ്കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: പരേതയായ സുലോചന ടീച്ചര്‍. മക്കള്‍: ദിലീപ് നാരായണന് (മാനേജിങ് ഡയറക്ടര്‍, ഓര്‍ഗാനിക്ക് ബി.പി.എസ്), അഡ്വ. ദീപ നാരായണന് (സീനിയര്‍ ഗവ. പ്ലീഡര്‍, കേരള ഹൈകോടതി). മരുമക്കള്‍: ഡോ. മധു മേനോന്, ഡോ. സുജ ദിലീപ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുമ്പിടി പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ സ്വവസതിയായ നാരായണീയത്തില്‍.