കരുവാരകുണ്ട്: കണ്ണത്തെ വാഴേങ്ങൽ കുഞ്ഞാപ്പ ഹാജി (94) നിര്യാതനായി. കണ്ണത്ത് ഹയാത്തുൽ ഇസ്ലാം സംഘം ആരംഭകാല സെക്രട്ടറിയും പൗരപ്രമുഖനുമായിരുന്നു. ഭാര്യമാർ: ഖദീജ, പരേതയായ നഫീസ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, ഉമറുൽ ഫാറൂഖ്, ബക്കർ ജമാൽ, മുഹമ്മദലി, ഖദീജ, കുഞ്ഞായിശ, സൈനബ, ഫാത്തിമ സുഹ്റ (ഗ്രാമപഞ്ചായത്ത് മുൻ അംഗം), മൈമൂന, റൈഹാനത്ത്, ഷാഹിന, ഷക്കീല. മരുമക്കൾ: അബ്ദു (കുട്ടത്തി), ബാപ്പു കുരിക്കൾ (ചെമ്പ്രശ്ശേരി), ഹംസ (പൂളമണ്ണ), അബൂബക്കർ (അരീച്ചോല), മാനു (ചുള്ളിയോട്), അബ്ദുൽ മജീദ് (നാരോക്കാവ്), അബ്ദുൽ ഖാദർ (മഞ്ഞപ്പെട്ടി), ആമിന (ഏപ്പിക്കാട്), ഷാഹിന (കുട്ടത്തി), ഹസനത്ത് (ഉച്ചാരക്കടവ്), സാജിത (വാണിയമ്പലം), ആരിഫ (വെട്ടിക്കാട്ടിരി), പരേതനായ കുഞ്ഞലവി.