പെരുമ്പാവൂര്‍: കമ്പനി വളപ്പിലെ മണ്ണ് നീക്കുമ്പോള്‍ മതില് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. വെങ്ങോല ആനന്ദ് ഓയില്‍ കമ്പനിയിലെ എക്സിയന്‍ ടാങ്കിന്റെ മണ്ണ് നീക്കുമ്പോഴാണ് അപകടം. തമിഴ്നാട് പെരുമവെട്ടി സ്വദേശി രഘുവാണ് (37) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30ന് ആയിരുന്നു സംഭവം. കമ്പനി വളപ്പിലെ ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ മണ്ണ് നീക്കുമ്പോഴാണ് അപകടമുണ്ടായത്. ടാങ്കിന് സമീപത്തെ വലിയ മതില് ഇടിഞ്ഞ് വീഴുകയായിരുന്നു. ദിവസ വേതനത്തിന് എത്തിയ മൂന്ന് തൊഴിലാളികളില്‍ ഒരാളാണ് രഘു. അപകടത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റു. പെരുമ്പാവൂര്‍ അഗ്നിരക്ഷ നിലയം സേനാംഗങ്ങള്‍ എത്തിയാണ് മണ്ണിനടിയില്‍നിന്ന് തൊഴിലാളികളെ പുറത്തെടുത്തത്.