അങ്ങാടിപ്പുറം: ആട്ടീരിയിലെ തൊട്ടത്ത് ചാമി (86) നിര്യാതനായി. പരേതരായ ചന്തുവിന്റെയും കുഞ്ചിയുടെയും മകനാണ്. ഭാര്യ: പരേതയായ വള്ളി. മക്കൾ: ജാനകി, രുഗ്മിണി, ലക്ഷ്മി, സുബ്രഹ്മണ്യൻ, ഗോവിന്ദൻ, ഗീത, വിനയൻ, രജനി. മരുമക്കൾ: പരമേശ്വരൻ, പത്മനാഭൻ, സുനിത, രമിത, മോഹനൻ, ഷീജ, ബാബു, പരേതനായ വാസു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആട്ടീരി ശ്മശാനത്തിൽ.