ആലുവ: തായിക്കാട്ടുകര കല്ലുങ്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മമ്മ -88) നിര്യാതനായി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം, തായിക്കാട്ടുകര ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻറ്, എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.കെ. തായിക്കാട് എന്ന തൂലികനാമത്തിൽ നിരവധി ഗാനങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: കടുങ്ങല്ലൂർ അമ്പുകുടി കുടുംബാംഗം നബീസ (റിട്ട. അധ്യാപിക). മക്കൾ: സൗജ (സീനിയർ സൂപ്രണ്ട്, വിജിലൻസ്), സീന (അക്കൗണ്ടൻറ് ഓഫിസർ, വാട്ടർ അതോറിറ്റി), നസി, സുമി. മരുമക്കൾ: ലിയാഖത്ത് അലി, അബ്ദുൽ സലാം, അബ്ദുൽ ജലീൽ, പരേതനായ റാഫി.