മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാർകര ഇളയിടത്ത് റിട്ട. അധ്യാപകൻ എ. മുഹമ്മദിന്റെ (കൊച്ചുകുഞ്ഞ് സർ) ഭാര്യ സുലൈഖ ബീവി (68) നിര്യാതയായി. ആനിക്കാട് അടൂപ്പറമ്പ് മരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ഷഫീക്ക് (ബിസിനസ്), മുഹമ്മദ് ഷിഹാബ് (ഷിയാസ് -സെയിൽസ് ടാക്സ്, മൂവാറ്റുപുഴ), അബ്ദുൽ ഷുക്കൂർ (വനം വകുപ്പ്, നേര്യമംഗലം റേഞ്ച്), സാദത്ത് (ഷാദുലി -ബിസിനസ്). മരുമക്കൾ: സമിത, സിമി (അധ്യാപിക, ഗവ. എച്ച്.എസ് പേഴക്കാപ്പിള്ളി), ഷിജിന, സജീന. ഖബറടക്കം വെള്ളിയാഴ്ച 10ന് രണ്ടാർകര മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.