കാക്കനാട്: റോഡരികിലെ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. കാക്കനാട് നിലംപതിഞ്ഞിമുകള്‍ രാജഗിരിവാലി ലഷര്‍ വില്ല ആശീര്‍വാദില്‍ രഞ്ജിത്തിന്റെയും ഷീബയുടെയും മകന് ദീപ്ജിതാണ് (20) മരിച്ചത്. ബുധനാഴ്ച രാത്രി കുഴിക്കാട്ട്മൂല- നിലംപതിഞ്ഞിമുകള്‍ റോഡിലായിരുന്നു അപകടം. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ച മരിച്ചു. രാജഗിരി കോളജില്‍ ബി.ബി.എ. വിദ്യാര്‍ഥിയാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരി: ദിവ്യ. സംസ്കാരം പിന്നീട്.