ആലുവ: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ എറണാകുളം തിരുഹൃദയ പ്രോവിന്സില് അസീസി ഭവനിലെ സിസ്റ്റർ അലക്സിസ് (അന്നംകുട്ടി -92) നിര്യാതയായി. സഹോദരങ്ങള്‍: പരേതരായ മറിയം, ജോസഫ്, ഏലിക്കുട്ടി, റോസക്കുട്ടി, ത്രേസ്യാക്കുട്ടി, വര്‍ക്കി, ഇത്താപ്പിരി. അങ്കമാലി, എറണാകുളം സൗത്ത്, എഴുപുന്ന, കൊറ്റമം, എറണാകുളം നോര്‍ത്ത്, കിഴക്കമ്പലം, കാടുകുറ്റി, പുഷ്പഗിരി മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ ആറിന് എറണാകുളം നോര്‍ത്ത് മഠത്തിലും രാവിലെ 9.30ന് ആലുവ സെന്റ് ഫ്രാന്‍സിസ് നൊവിഷ്യറ്റ് ഹൗസിലും കൊണ്ടുവരും. സംസ്കാരം 11ന്.