അരൂർ: കാറിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. അരൂർ നാനാട്ട് നികർത്തിൽ പരേതനായ ഗംഗാധരന്റെ മകൻ എൻ.ജി. ഗിരീഷാണ് (44) മരിച്ചത്. കഴിഞ്ഞ ഒമ്പതിന് കുമ്പളം റെയിൽവേ മേൽപാലത്തിന് സമീപമായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയാണ് ഗിരീഷ്. ഭാര്യ: റീജ. മക്കൾ: അഭിജിത്, ആദിത്യ കൃഷ്ണ.