എടവണ്ണ: ചെമ്പക്കുത്തിലെ പൂവ്വൻ കാവിൽ മുഹമ്മദ് അബ്ദുൽ ഖാദർ മാസ്റ്റർ (84) നിര്യാതനായി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ, മലപ്പുറം ജില്ല സാക്ഷരത കോഓഡിനേറ്റർ, എടവണ്ണ ജാമിയ നദ്വിയ്യ ട്രസ്റ്റ് ബോർഡ് അംഗം എന്നീ നിലകളിലും നിലമ്പൂർ, മഞ്ചേരി എ.ഇ.ഒ ആയും, എടവണ്ണ സീതി ഹാജി സ്കൂൾ, തിരുവാലി ഗവ. ഹൈസ്കൂൾ, നിലമ്പൂർ മാനവേദൻ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഖദീജ (അമ്മിനിക്കാട്). മക്കൾ: നഹാസ് (വി.എച്ച് ഏജൻസീസ്), നിഷാത്ത് (ലാബ് അസിസ്റ്റന്റ് ജെ.എൻ.ആർ.എസ് എടവണ്ണ), നസീഹ, ഷാബിന (അധ്യാപിക, പത്തപ്പിരിയം ജി.എം.എൽ.പി സ്കൂൾ). മരുമക്കൾ: ഉസ്മാൻ (ബിസിനസ്), ഹുസൈൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ), ബഷീർ (അധ്യാപകൻ), ബുഷൈറ. സഹോദരങ്ങൾ: ഡോ. അബ്ദുറഹ്മാൻ, മുഹമ്മദ് റഷീദ്, പരേതനായ മൂസ.