മക്കരപറമ്പ്: വടക്കാങ്ങര അറക്കൽ കുണ്ടിലെ അറക്കൽ ശരീഫ് (35) ജിദ്ദയിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 13 വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്നു. പിതാവ്: അറക്കൽ മൊയ്തു. മാതാവ്: വടക്കേതിൽ ജമീല വടക്കാങ്ങര. ഭാര്യ: സുനീറ തൊടുമണ്ണിൽ (ചെട്ട്യാരങ്ങാടി). സഹോദരങ്ങൾ: നാസർ (ഖുൻഫുദ) ബുഷ്റ വലമ്പൂർ, സുഹ്റ നെമ്മിനി, നസീറ കുന്നക്കാവ്, നുസ്റത്ത് ഹാജിയാർ പള്ളി. ജിദ്ദയിൽ ഖബറടക്കാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. ജ്യേഷ്ഠൻ നാസർ ജിദ്ദയിലുണ്ട്.