ആലപ്പഴ: കേരള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ജോർജ് തത്തംപള്ളി (59) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ തത്തംപള്ളി കുളക്കാട് പരേതനായ കെ.വി. ജോസഫിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ആലപ്പുഴയിലെ രാഷ്ട്രീയ-സാമൂഹികരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
കേരള യൂത്ത്ഫ്രണ്ട് ജില്ല പ്രസിഡന്റ്, ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി ട്രസ്റ്റി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മരിയ ടിസ ജോർജ് (അധ്യാപിക, പോരുക്കര സെൻട്രൽ സ്കൂൾ, മല്ലപ്പള്ളി), മകൻ: ജെറിൻ ജോസഫ് ജോർജ്. സഹോദരിമാർ: ഷാന്റി, ഷേർളി, ഷീന, ഷീബ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.