മുഹമ്മ: പുഷ്പാലയം (ഒട്ടാറച്ചിറ) പി.എസ്. കരുണാകരൻ (87) നിര്യാതനായി. പുത്തനമ്പലം ശ്രീകേശവഗുരു സ്മാരക ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. എസ്.എൻ.ഡി.പി ബ്രാഞ്ച് നമ്പർ 531 ശാഖ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കാട്ടുകട ദേവസ്വം സെക്രട്ടറി, കല്ലപ്പുറം കയർ സൊസൈറ്റി പ്രസിഡന്റ്, മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയൻ മാനേജിങ് കമ്മിറ്റി അംഗം, തടുത്തുവെളി ക്ഷീരോൽപാദക സഹകരണ സംഘം ആദ്യകാല പ്രസിഡന്റ്, എസ്.എൻ ഗ്രന്ഥശാല തടുത്തുവെളി സെക്രട്ടറി, എസ്.സി.ബി 1670 ബോർഡ് അംഗം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഭാര്യ: പരേതയായ ഓമനമണി. മക്കൾ: പി.കെ. പുഷ്പാംഗദൻ, പി.കെ. പുഷ്പാധരൻ, പുഷ്പലത, പുഷ്പകുമാർ, പുഷ്പകുമാരി. മരുമക്കൾ: സ്നേഹഗീത, നാൻസി, മുകുന്ദൻ, ഉഷ, വാസുദേവൻ.