കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ.പോള്‍ ചെമ്പോത്തനായില്‍ (82) നിര്യാതനായി. 1966 മാര്‍ച്ച് 11 ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടിലില്നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി പള്ളിയില്‍ അസി. വികാരിയായും യോര്‍ദനാപുരം, വള്ളുവള്ളി, കോക്കുന്ന്, പൊതി, പാണാവള്ളി, ചെത്തിക്കോട്, വൈക്കം, ഞാറക്കല്‍, തോപ്പില്‍, മങ്കുഴി, ഉദയംപേരൂര്‍ ന്യൂ എന്നീ ഇടവകകളില്‍ വികാരിയായും തൃക്കാക്കര മൈനര്‍ സെമിനാരിയിലും ലിസി ഹോസ്പിറ്റലിലും സ്പിരിച്വല്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചെമ്പോത്തനായില്‍ പരേതരായ പൗലോസും മറിയവുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോസഫ്, എഡ്വേര്‍ഡ്, പരേതരായ ഏലിയാമ്മ, വര്‍ക്കി, കുര്യാക്കോസ്.