ചാരുംമൂട്: വയോധികയെ വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നൂറനാട് പൊലീസ് സ്റ്റേഷന് തെക്കുവശം കെ.ഐ.പി സബ് കനാലിന് സമീപം എരുമക്കുഴി ഒറ്റപ്ലാവിളയിൽ കാർത്യായനിയമ്മയാണ് (70) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കുപോയി തിരിച്ചെത്തിയ മകൻ ബിജുവാണ് മൃതദേഹം ആദ്യമായി കണ്ടതെന്ന് പറയുന്നു. മകനും മരുമകൾ രഞ്ജിനിയുമാണ് ഇവർക്കൊപ്പം താമസിക്കുന്നത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മറ്റ് മക്കൾ: ശോഭ, ഉഷ, ഷീജ.