ആലുവ: മാർക്കറ്റിലെ മുൻ വ്യാപാരി ഇലഞ്ഞിക്കായി അബ്ദുറഹ്മാൻ (88) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. ആലുവ മുസ്ലിം ജമാഅത്ത് സെക്രട്ടറിയും ദീർഘകാലം കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമായിരുന്നു. ഫ്രൈഡേ ക്ലബ്, സിറ്റിസൺ വെൽഫെയർ അസോസിയേഷൻ, എം.ഇ.എസ് തുടങ്ങിയ സംഘടനകളിലും വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ പൊരുവേലി കുടുംബാംഗം സുലൈഖ ബീവി. മക്കൾ: അബ്ദുൽ നജീബ് (ഗ്രാൻറ് എന്റർപ്രൈസസ്), നദീറ ബീഗം, നവാസ് ഇലഞ്ഞിക്കായി (ഓറഞ്ച് ഡ്വല്ലിങ്സ് പ്രൈവറ്റ് ലിമിറ്റഡ്), നാദിർഷാ (നാദ്രി സ്റ്റുഡിയോ, ആലുവ മുസ്ലിം ജമാഅത്ത് സെക്രട്ടറി). മരുമക്കൾ: സാജിത കരോത്തുകൂടി (സീമാസ്), പരേതനായ നജീബ് ചൂളക്കൽ (സി.എം അലി ആൻഡ് കോ), ഷാഹിന പുത്തൻപുരയിൽ, റീന ചാണേലിപ്പറമ്പിൽ.