കോട്ടയം: ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്മനാകരി കിഴക്കേപാതിത്തറ മധുസൂദനന്റെ മകൻ വിഷ്ണുവാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈക്കം പിതൃകുന്നത്തായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ വിഷ്ണുവിനെ വൈക്കം ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ട്രോമാ കെയർ യൂനിറ്റിൽ കഴിഞ്ഞ വിഷ്ണു വെള്ളിയാഴ്ച വൈകീട്ട് 6.30ന് മരിച്ചു. മാതാവ്: കുമാരി. സഹോദരൻ: ജിഷ്ണു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.