റാന്നി: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മധ്യവയസ്കന് ആത്മഹത്യ ചെയ്തു. പഴവങ്ങാടി കരികുളം മേട്ടുപുറം പീറ്റര്‍ വര്‍ഗീസ് (പൊന്നച്ചന് -56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ വീടിനുവെളിയിലെ കുളിമുറിയിലായിരുന്നു സംഭവം. രാവിലെ പശുവിനെ കറന്ന് പാല് സമീപ വീടുകളില്‍ എത്തിച്ച ശേഷമായിരുന്നു തീകൊളുത്തിയത്. പ്രവാസിയായിരുന്നു. ഇപ്പോൾ കൃഷിപ്പണിയാണ്. റാന്നി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഭാര്യ: ഏലിയാമ്മ. മക്കള്‍: ക്രിസ്റ്റി, ക്രസ്റ്റോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കരികുളം സെന്റ് ജോസഫ് കത്തോലിക്കപള്ളി സെമിത്തേരിയില്‍.