കൽപറ്റ: മുണ്ടേരി കല്യാണി നിവാസിൽ എം. കല്യാണി (70) നിര്യാതയായി. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയാണ്. ജില്ല മൊത്ത വ്യാപാര ഉപഭോക്തൃ സഹകരണ സംഘം ഡയറക്ടറായിരുന്നു. കണിയാമ്പറ്റ പഞ്ചായത്തിൽനിന്ന് യു.ഡി ക്ലർക്കായി റിട്ടയർ ചെയ്തതിനുശേഷം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഭർത്താവ്: സി.കെ. രാഘവൻ (ഖാദി ബോർഡ് റിട്ട. ജീവനക്കാരൻ). മക്കൾ: സി.കെ. ജിതേഷ് (വൈത്തിരി താലൂക്ക് ഓഫിസ് ജീവനക്കാരൻ), സി.കെ. രതീഷ് (നവോദയ വിദ്യാലയം, ലക്കിടി), സി.കെ. നിഷ. മരുമക്കൾ: ബേബി സിന്ധു (ഗവ. ഹൈസ്കൂൾ പുതുപ്പാടി), ധർമപാലൻ (കേരള വാട്ടർ അതോറിറ്റി), ബിന്ദു (ആർ.ടി ഓഫിസ്, കൽപറ്റ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.