മാരാരിക്കുളം: കുളം വറ്റിച്ച് മത്സ്യം പിടിക്കുന്നതിനിടെ മോട്ടോറിൽനിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡ് വലിയതയ്യിൽ ഡൊമിനിക്കിന്റെ മകൻ നിബിനാണ് (24) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ അയൽവാസിയുടെ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ബിജി. സഹോദരി: സിജിമോൾ. സംസ്കാരം തിങ്കളാഴ്ച.