കൊച്ചി: പൊന്നുരുന്നിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. 58 വയസ്സ് തോന്നിക്കും. അപകടം ശനിയാഴ്ച രാത്രി ഒരുമണിക്കും രാവിലെ എട്ടിനും ഇടയിലായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. കറുത്ത മുണ്ടും ലൈൻ ഷർട്ടുമാണ് വേഷം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. റെയിൽവേ ട്രാക്കിന് സമീപം ഒരു സൈക്കിൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇയാളുടേതാകാമെന്ന് പൊലീസ് കരുതുന്നു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം നടത്തി.