കൊല്ലങ്കോട്: പ്രഭാതസവാരിക്കിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കുരുവിക്കൂട്ടുമരം ഒണ്ടി വീരാൻ പൊറ്റയിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുരേഷാണ് (31) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ ചിക്കണാമ്പാറ വില്ലേജ് കൗണ്ടി റസ്റ്റാറന്റിനു സമീപത്തായിരുന്നു അപകടം. കുരുവിക്കൂടുമരത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് നടന്നുവരുകയായിരുന്ന സുരേഷിനെ പൊള്ളാച്ചി ഭാഗത്തുനിന്ന് തൃശൂരിലേക്ക് അമിതവേഗത്തിൽ പോയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് തൽക്ഷണം മരിച്ചു. കാർ ഓടിച്ച തൃശൂർ പെൻകുന്നം സുന്ദരനെതിരെ (52) പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒറ്റപ്പാലത്തെ ഫാർമസിയിലെ ജീവനക്കാരനാണ് സുരേഷ്. മാതാവ്: പാർവതി. ഭാര്യ: സുമ. സഹോദരങ്ങൾ: സതീഷ്, സത്യഭാമ, സജിനി, ശാന്തകുമാരി.