പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളി ജീപ്പിടിച്ച് മരിച്ചു. അസം നാഗോൺ ജില്ലയിൽ അൻഷാബ് അലിയാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് കാഞ്ഞിരക്കാട് ജുമാ മസ്ജിദിന് മുന്നിലായിരുന്നു അപകടം.
ആക്രി ശേഖരിച്ച് വിൽക്കുന്ന അൻഷാബ് അലി മുച്ചക്ര വാഹനവുമായി പോകുന്നതിനിടെ തൃശൂരിൽനിന്ന് വന്ന ബൊലേറൊ ജീപ്പ് ഇടിക്കുകയായിരുന്നു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.