മറ്റത്തിപ്പാറ: നെല്ലൻകുഴിയിൽ എൻ.ഒ. മൈക്കിൾ (മിനിഖാച്ചൻ - 86) നിര്യാതനായി. ഭാര്യ: രാമപുരം പുതിയകുന്നേൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ലില്ലി, ജെസി, സിസ്റ്റർ സലോമി (എഫ്.എച്ച്.ഐ.സി, മദ്രാസ്), അബ്രഹാം, മിനി, പരേതനായ റെജി. മരുമക്കൾ: ജിജി തടത്തിൽ പുത്തൻപുരയിൽ, സാബു കുര്യൻ പുത്തേട്ട്, ജോമി പൂവത്തുംമൂട്ടിൽ, പരേതരായ തോമസ് ആനിത്തോട്ടത്തിൽ, മാത്യു മറ്റത്തിലാനിക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മറ്റത്തിപ്പാറ ഗാഗുൽത്താപള്ളി സെമിത്തേരിയിൽ.