ഈരാറ്റുപേട്ട: മരം മുറിക്കുന്നതിനിടെ സമീപത്തുനിന്ന തെങ്ങ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ഈരാറ്റുപേട്ട കളത്തൂക്കടവ് ഒഴാക്കൽ ജോയിയുടെ മകൻ ജോൺസനാണ് (25) മരിച്ചത്. മേലുകാവ് പള്ളിക്ക് സമീപത്തെ തോട്ടത്തിൽ റബർ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച റബർ മരം കയറുകെട്ടി വലിക്കുന്നതിനിടെ ഇത് സമീപത്ത് ഉണങ്ങിനിന്നിരുന്ന തെങ്ങിന് മുകളിലേക്ക് വീണു. തെങ്ങ് ഒടിഞ്ഞ് ജോൺസന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: തഴവാങ്കുന്ന് കുന്നത്ത് കുടുംബാംഗം സീന. സഹോദരങ്ങൾ: ജോമോൻ, ചിഞ്ചു.