ചെങ്ങന്നൂർ: പത്തനംതിട്ട ജില്ല കോടതി മുൻ ശിരസ്തദാർ മുളക്കുഴ കാരയ്ക്കാട് തുണ്ടുഴത്തിൽ വീട്ടിൽ ടി.ആർ. ഭാസ്കരൻ (66) നിര്യാതനായി. ഭാര്യ: പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക എ. അമ്മിണി. മക്കൾ: ബി. മഞ്ജുഷ (സിവിൽ എൻജിനീയർ), ബി. രഞ്ജുഷ (ആർക്കിടെക്ട്). മരുമക്കൾ: രാജേഷ് ശിവൻ (എം.ഇ.പി ഡിസൈനർ), വിനോദ് സോമൻ (യു.കെ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.