പുളിക്കല്‍: പരേതനായ പേഴുംകാട്ടില്‍ പെരുംകുട്ടശ്ശേരി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയുടെ മകളും പരേതനായ നല്ലളം മുല്ലവീട്ടില്‍ സുബൈറിന്റെ ഭാര്യയുമായ ആയിഷ (86) നിര്യാതയായി. മക്കള്‍: ശംസുന്നീസ (പുളിക്കല്‍), സക്കീന (തിക്കോടി), പരേതരായ സെയ്തുമുഹമ്മദ്, അബ്ദുന്നാസര്‍ മദനി (നല്ലളം). മരുമക്കള്‍: സഫിയ (പുളിക്കല്‍), അനീസ (കടലുണ്ടി), അബ്ദുറഹ്മാന് മാസ്റ്റര്‍ (പുളിക്കല്‍), ഉമ്മര്‍ (തിക്കോടി). സഹോദരങ്ങള്‍: പി.പി മുഹമ്മദ് എന്ന മാനു, അബ്ദുറഹീം മാസ്റ്റര്‍, കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹസ്സന് മൗലവി. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുളിക്കല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.